ന്യൂഡൽഹി
ദളിത് വിഭാഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസിൽ ബിജെപി ദേശീയ വൈസ്‌പ്രസിഡന്റിനെയും ഭാര്യയെയും അറസ്‌റ്റ് ചെയ്യാൻ ഒഡിഷ ഹൈക്കോടതിയുടെ അനുമതി. ബിജെപി ദേശീയ വൈസ്‌പ്രസിഡന്റ് ബൈജയന്ത് ജയ്‌പാണ്ഡ, ഭാര്യ ജഗി പാണ്ഡ എന്നിവരുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവുകൾ ഹൈക്കോടതി നീക്കി.
ഒഡിഷയിലെ ഖുർദാ ജില്ലയിലെ 22 ദളിത് വിഭാഗക്കാരുടെ 7.294 ഏക്കർ 2010 –- 2013 കാലയളവിൽ ബൈജയന്ത് പാണ്ഡയുടെ കമ്പനി തട്ടിയെടുത്തെന്നാണ് കേസ്. ദളിത്‌വിഭാഗക്കാരുടെ ഭൂമി മേൽജാതിക്കാർ തട്ടിയെടുക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം ഉള്ളതിനാൽ ബൈജയന്ത്‌പാണ്ഡ ഡ്രൈവറും ദളിതനുമായ രബീന്ദ്രകുമാർ സേത്തി മുഖേനയാണ് ഭൂമി വാങ്ങിയത്.
മാർക്കറ്റ് വിലയുടെ പകുതിക്ക് വാങ്ങിയ ഭൂമി രബീന്ദ്രകുമാർ പിന്നീട് ബൈജയന്ത് പാണ്ഡയുടെ ഒഡിഷ ഇൻഫ്രാസ്‌ട്രക്‌ചർ എന്ന കമ്പനിക്ക് കൈമാറി. മാസം 8,000 രൂപ ശമ്പളമുള്ള രബീന്ദ്രകുമാർ ഇത്രയും സ്ഥലം വാങ്ങിക്കൂട്ടിയതിന് എതിരെ പരാതി ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..