24 November Tuesday

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 

 
മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാനും കേരളത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ബഹ്‌റൈന്‍ പ്രതിഭ ആഹ്വാനം ചെയ്തു. 
 
പ്രളയവും, മഹാമാരിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിട്ട് സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. ആരോഗ്യമേഖലയെ ലോകത്തിന് തന്നെ മാതൃയാകുന്ന തരത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന ആര്‍ദ്രം പദ്ധതി, നിപ, കോവിഡ് പ്രതിരോധ മാതൃകകള്‍, പൊതു വിദ്യഭ്യാസ കുതിപ്പ് നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരളമെങ്ങും പച്ചത്തുരുത്തുകളാല്‍ സമ്പന്നമാക്കിയ ഹരിത കേരളം പദ്ധതി, തരിശു നിലങ്ങളെ കാര്‍ഷികവിള നിലങ്ങളാക്കിയ സുഭിക്ഷ കേരളം, ആയിരങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കിയ ലൈഫ് മിഷന്‍, സാമൂഹിക പെന്‍ഷന്‍ തുകയില്‍ കൊണ്ടുവന്ന സമാനതകളില്ലാത്ത വര്‍ദ്ധന്, സമ്പന്നമായ പശ്ചാത്തല സൗകര്യ വികസനം അങ്ങനെ എല്ലാ മേഖലകളിലും പുത്തനുണര്‍വാണ് കഴിഞ്ഞ നാലരവര്‍ഷം കേരളത്തില്‍ ഉണ്ടായത്. പ്രകടന പത്രികയിലെ 600ല്‍ 580വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ച പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കയാണ് ഇടതു ജനാധിപത്യ മുന്നണി ഭരണത്തില്‍. 
 
ഈ മുന്നേറ്റങ്ങള്‍ തുടരേണ്ടതുണ്ട്. നാടിന്റെ ഈ മുന്നേറ്റത്തിന് തടയിടാനാണ് അനാവശ്യ വിവാദങ്ങളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ ഉപയോഗിച്ചും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നത്. കേരളത്തിലെ പ്രബുദ്ധ ജനത അത്തരം ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളെ തള്ളുക തന്നെ ചെയ്യും.
 
സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും വലിയ പ്രാതിനിധ്യം നല്‍കുന്നതാണ് ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക എന്നത് അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവുമാണ്. നിരവധി ബഹ്‌റൈന്‍ പ്രതിഭ കുടുംബാംഗങ്ങള്‍ ഇക്കുറി മത്സര രംഗത്തുണ്ട്.
 
ഭരണ നിര്‍വഹണത്തിലും സാമൂഹികമായ മുന്നേറ്റത്തിലും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാന ഭരണം തുടരാന്‍ മുഴുവന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ പ്രബുദ്ധരായ മുഴുവന്‍ വോട്ടര്‍മാരും മുന്നോട്ടുവരണമെന്ന് ബഹ്‌റൈന്‍ പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെഎം സതീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top