വാഷിങ്‌ടൺ
അമേരിക്കയുടെ അടുത്ത പ്രഥമവനിതയാകുന്ന ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യൻ വംശജ. നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ് മാല അഡിഗയെ പോളിസി ഡയറക്ടറായി നിയമിച്ചതായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ നയത്തിലെ പ്രാവീണ്യം കണക്കിലെടുത്താണ് നിയമനം. പ്രഥമവനിതയായ ശേഷവും കമ്യൂണിറ്റി കോളേജുകളിൽ അധ്യാപികയായി തുടരുകയും വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ജിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ജില്ലിന്റെ മുതിർന്ന ഉപദേഷ്ടാവായും ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ ഉപദേഷ്ടാവായും മാല പ്രവർത്തിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും സൈനിക കുടുംബങ്ങൾക്കുമായുള്ള ബൈഡൻ ഫൗണ്ടേഷന്റെ ഡയറക്ടറുമായിരുന്നു. ഒബാമ ഭരണത്തിൽ അക്കാദമിക പരിപാടികളുടെ ചുമതലയുള്ള ഡെപ്യൂട്ടി അസി. സെക്രട്ടറിയായിരുന്നു. അയോവ ഗ്രിന്നെൽ കോളേജിൽനിന്ന് സ്പാനിഷിൽ ബിരുദം പൂർത്തിയാക്കിയ മാല പിന്നീട് മിനെസൊട്ട സർവകലാശാല, ഷിക്കാഗോ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഉന്നത ബിരുദങ്ങൾ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..