ന്യൂഡൽഹി
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും മരണനിരക്കും കുതിച്ചുയരുന്നു. വീണ്ടും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ച് പ്രതിരോധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനങ്ങൾ.
●ഡൽഹി
കോവിഡ് മൂന്നാംഘട്ട വ്യാപനം അതിതീവ്രമായ ഡൽഹിയിൽ മരണനിരക്കും കുതിച്ചുയരുന്നു. നവംബർ ഒന്നുമുതൽ 1,800ഓളം മരണമാണ് റിപ്പോർട്ട് ചെയ്‌ത്. ആകെ രോഗികൾ 5,23,117. ആകെ മരണം 8,270. ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയാണ് ഡൽഹി.
●മഹാരാഷ്ട്ര
മുംബൈ ഉൾപ്പെടെയുള്ള പ്രധാനനഗരങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകാത്തതിൽ മഹാരാഷ്ട്ര ആശങ്കയിലാണ്. ശനിയാഴ്‌ച 5,760 പുതിയ രോഗികളും 62 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ കോവിഡ് ബാധിതർ 17,74,455. മരണം–-46,573. ഡൽഹി ട്രെയിനും വിമാനവും നിർത്തിവയ്‌ക്കാൻ മഹാരാഷ്ട്ര ആലോചിക്കുന്നു.
●ഗുജറാത്ത്
ഗുജറാത്തിൽ പല സ്ഥലങ്ങളിലും രാത്രികാല നിരോധനാജ്ഞ ഏർപ്പെടുത്തി. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ 1,95,917. മരണം–- 3,846.
●രാജസ്ഥാൻ
നവംബറിൽ രോഗികൾ വർധിച്ചു. ശനിയാഴ്‌ച 3,007 രോഗികളും 16 മരണവും റിപ്പോർട്ട് ചെയ്‌തു. എട്ട് ജില്ലയിൽ രാത്രികർഫ്യു ഏർപ്പെടുത്തി. മൊത്തം കോവിഡ് ബാധിതർ 2,40, 676. മരണം–- 2,146.
●ഹരിയാന
മിക്ക ജില്ലകളിലും രോഗികൾ വർധിച്ചു. ആകെ കോവിഡ് ബാധിതർ–- 2,15,021. മരണം–- 2,163.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..