24 November Tuesday

ഐഎസ്‌ തലവന്റെ യുഎസ്‌ ബന്ധം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


ബാഗ്‌ദാദ്‌
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ(ഐഎസ്‌) തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി അമേരിക്കൻ ചാരസംഘടനയുമായി സഹകരിച്ചത്‌ പുറത്ത്‌. 2008ൽ തെക്കൻ ഇറാഖിലെ ബക്കാ തടവറയിൽവച്ച്‌ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും പെന്റഗൺ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യലിൽ 88 സഹഭീകരരുടെ പേരും രഹസ്യവിവരങ്ങളും അടക്കം നൽകി.

ഐഎസ്‌ തലവനായിരുന്ന അബൂബക്കർ അൽ ബാഗ്‌ദാദി കഴിഞ്ഞവർഷം ഒക്‌ടോബറിൽ സിറിയയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ ഖുറൈഷി ഭീകരസംഘത്തിന്റെ തലവനായത്‌. ഇയാളെ  66 തവണ ചോദ്യം ചെയ്‌തതിൽ മൂന്നെണ്ണത്തിന്റെ വിവരമാണ്‌ പുറത്തുവന്നത്‌. ഇറാഖിലെ ഷിയാ പുരോഹിതനും രാഷ്‌ട്രീയനേതാവുമായ അമ്മാർ അൽ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള അൽഫൊറാത്‌ ചാനലാണ്‌ ഇത്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

തട്ടിക്കൊണ്ടുപോകലുകൾ അടക്കം ഐഎസിന്റെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും ഇറാഖിൽ അമേരിക്കൻ സേനാ സാന്നിധ്യം ശക്തമായിരുന്നപ്പോഴും തങ്ങളുടെ നില മെച്ചപ്പെടുത്താൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം ഇയാൾ അമേരിക്കൻ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിട്ടുണ്ട്‌. എന്നാൽ, 2003ൽ ഇറാഖിൽ അധിനിവേശസേനയ്‌ക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ തനിക്ക്‌ പങ്കില്ലെന്നും അയാൾ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top