24 November Tuesday

വിലക്ക് നീക്കി സൗദി; ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ വരാം

അനസ് യാസിന്‍Updated: Thursday Nov 19, 2020

മനാമ > ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് സൗദി നീക്കി. ഇതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് വരാം. സൗദി സിവില്‍ ഏവിയേഷന്‍ ഇക്കാര്യമറിയിച്ച് വ്യാഴാഴ്ച വൈകീട്ട് എല്ലാ വിമാന കമ്പനികള്‍ക്കും കത്ത് നല്‍കി.

കൊറോണവൈറസ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുമായി വ്യോമയാന ബന്ധം കഴിഞ്ഞ സെപ്തംബര്‍ 23 മുതല്‍ സൗദി നിര്‍ത്തിവെച്ചിരുന്നു. ഇതേടൊ  അവധിക്ക് നാട്ടില്‍ എത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയി.

അവധിക്ക് മടങ്ങിയവര്‍ക്ക് സെപ്തംബര്‍ 15 മുതല്‍ തിരിച്ചുവരാമെന്ന് സൗദി അറിയിച്ചിരുന്നു. ഇതിന് തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് വിലക്ക് എത്തിയത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുടെയും തിരിച്ചുവരവ് മുടങ്ങി.

ആറു മാസം വരെ കാലാവധി യുള്ള റീ എന്‍ട്രി വിസയില്‍ അവധിക്ക് നാട്ടില്‍ എത്തിയ നിരവധിപേര്‍ക്ക് കഴിഞ്ഞ എട്ടു മാസമായി സൗദിയിലേക്ക് തിരിച്ചു വരാന്‍ മാര്‍ഗമുണ്ടായിരുന്നില്ല.

പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് വൈകാതെ ഉണ്ടായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top