ഐആര്‍സിടിസി പേരുമാറ്റുന്നു.

September 11, 2018, 5:10 pm By By :  comments


ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പേര് ആകർഷകമല്ലെന്ന നിഗമനത്തിൽ പേര് മാറ്റാൻ റെയിൽവേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആർ.സി.ടി.സി.ക്കും ആകര്‍ഷകത്വമില്ലന്ന കാരണംപറഞ്ഞാണ് പേര് മാറ്റാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. ആകർഷകമായ പേര് കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉന്നതാധികാരികളോട് നിർദേശിച്ചു. ചെറുതും ആകർഷകവും സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പുതിയ ബ്രാൻഡ് പേര് കണ്ടെത്താനാണ് നിർദേശം.
റെയിൽവേയുടെ സേവനങ്ങൾക്ക് പുതിയ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിൽ ഓൺലൈൻ മത്സരം നടത്തിയിരുന്നു. ജൂലായ് വരെ 1852 പേർ പേരുകൾ നിർദേശിച്ചു. ഇതിൽനിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. തുടർന്നാണ് റെയിൽവേ മന്ത്രി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

Tagged with: