കുതിരാന്‍ തുരങ്കം തുറന്നു

August 24, 2018, 1:13 pm By By :  comments

കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ.


പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.

Tagged with: