കേരളം ആശങ്കാനിഴലില്‍; കനത്ത മഴയ്ക്ക്‌ വീണ്ടും സാധ്യത

August 18, 2018, 2:02 pm By By :  comments

ഒറീസ പശ്ചിമബംഗാള്‍ തീരത്ത് ജരുപത്തിനാല് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ്. 20 വരെ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാവും ന്യൂനമര്‍ദ്ദം കാരണം ഉണ്ടാവുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു