ന്യൂഡൽഹി > പിഎംഒയുടെ ശ്രദ്ധയിൽപ്പെട്ട വിഷയത്തിൽ, ആരോപണവിധേയന് രാജ്യംവിടാനും എഫ്‌ഐആർ രജിസ്റ്റർചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെടാനും കഴിഞ്ഞത് എങ്ങനെയെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
നരേന്ദ്രമോഡി പുലർത്തുന്ന മൗനം പൊതുപണം കൊള്ളയടിച്ചതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബാങ്കുകളിൽ നടക്കുന്ന കൊള്ളയെക്കുറിച്ച് തന്റെ ഓഫീസിൽ വിവരം ലഭിച്ചപ്പോൾ എന്തു നടപടി സ്വീകരിച്ചെന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും നികുതിപ്പണം കൊള്ളയടിക്കാൻ സമ്പന്നർക്ക് അവസരം നൽകുകയാണ് മോഡിസർക്കാരെന്നും യെച്ചൂരി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.