ചെന്നൈ > സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പതാക ഉയരും. ശനിയാഴ്ച മുതൽ 20വരെ തൂത്തുക്കുടി 'എ വി എം കമലവേൽ' ഹാളിലാണ് സമ്മേളനം. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം വി മീനാക്ഷി സുന്ദരം പതാക ഉയർത്തും. സെക്രട്ടറി ജി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
20ന് പകൽ രണ്ടിന് ചിദംബരനഗർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ചുവപ്പുസേനാ മാർച്ചും പ്രകടനവും പൊതുസമ്മേളന നഗരിയായ വി ഒ സി‐ ഭാരതി സ്മാരക മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, ജി രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, ടി കെ രംഗരാജൻ, യു വാസുകി, കെ ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എസ് നൂർമുഹമ്മദ് എന്നിവർ സംസാരിക്കും. 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.