പള്ളുരുത്തി > കുമ്പളങ്ങിയില്‍ കൃഷിഭൂമി നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുമ്പളങ്ങി വില്ലേജ് ഓഫീസര്‍. പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എസ്എന്‍ഡിപി ക്ഷേത്രത്തിനു സമീപം അട്ടപ്പറമ്പില്‍ നിക്സണ്‍ എന്നയാള്‍ സ്വകാര്യറോഡിനായി 250 മീറ്റര്‍ നീളത്തില്‍ കൃഷിഭൂമി നികത്തിയിരുന്നു. കര്‍ഷകസംഘം കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയെത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ദിവസങ്ങള്‍ക്കുശേഷം നികത്തല്‍ തുടര്‍ന്നതോടെ കര്‍ഷകസംഘം വീണ്ടും പരാതി നല്‍കി. വില്ലേജ് ഓഫീസര്‍ വ്യാഴാഴ്ച കൈയേറ്റഭൂമി സന്ദര്‍ശിച്ചു. തഹസില്‍ദാര്‍ക്കും ആര്‍ഡിഒക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വില്ലേജ് ഓഫീസര്‍ സെയ്ഫുദ്ദീന്‍ അറിയിച്ചു.