പൊതു മാപ്പ് പ്രയോജനപ്പടുത്തുക: ഇന്ത്യന്‍ എംബസി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ഗാര്‍ഹിക ( വിസ നമ്പര്‍ 20) മറ്റു തൊഴില്‍ (വിസ നമ്പര്‍ 18) വിസകളും ഇല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് നാട്ടിലേക്ക്
പോകാനാവശ്യമായ എല്ലാവിധ നിയമ സഹായവും ഇന്ത്യന്‍ എംബസി നല്‍കി വരുന്നുണ്ട്.

ഈമാസം 22  വരെ മാത്രം നീണ്ടു നില്‍ക്കുന്ന പിഴ കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്താതെ തുടര്‍ന്നും രാജ്യത്ത് തങ്ങുന്നവര്‍
കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് കുവൈറ്റ് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏകദേശം 27000 ലധികം ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി കുവൈറ്റില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ഇത് വരെ പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ് എംബസിയെ സമീപിച്ചിട്ടുള്ളത്.

ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി കല കുവൈറ്റ്, കെകെഎംഎ, കെഎംസിസി, കെഐജി തുടങ്ങി നിരവധി മലയാളി സംഘടനകളും പൊതുമാപ്പ് പ്രവര്‍ത്തന രംഗത്തുണ്ട്

 

Tags :
കുവൈറ്റ് kuwait പൊതുമാപ്പ്