പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്‌ത യുവതി പിടിയിൽ

നൈനിറ്റാള്‍: ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് അവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി പോലീസ് പിടിയിൽ. കൃഷ്ണ സെന്‍ എന്ന യുവതിയാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ യുവതികളെ വലയിൽ വീഴ്ത്തിയിരുന്നത്. സിഎഫ്എല്‍ ബിസിനസാണ് തന്റെ അച്ഛന് എന്നു പറഞ്ഞാണ് കൃഷ്ണ സെന്‍ ബിരുദധാരിയായ യുവതിയെ വിവാഹം കഴിച്ചത്. തുടർന്ന് ബിസിനസ് ആരംഭിക്കാനായി എട്ടു ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചു.

Read Also: നാലിലധികം തവണ കാർ കരണം മറിഞ്ഞിട്ടും അത്ഭുതകരമായ ഒരു രക്ഷപെടൽ; വിശ്വസിക്കാനാകാതെ യുവാവ്

2016 ലാണ് കൃഷ്ണ സെന്‍ രണ്ടാമത്തെ വിവാഹം കഴിച്ചത്. രണ്ടാം ഭാര്യയ്ക്ക് മാത്രമാണ് കൃഷ്ണ സെന്‍ ആണല്ല എന്ന വിവരം അറിയുന്നത്. എന്നാല്‍ ആദ്യം ഭാര്യയില്‍ നിന്നും പണം ലഭിച്ചാല്‍ അതിന്റെ പകുതി തരാം എന്ന് പറഞ്ഞ് അവരെയും കൂടെ കൂട്ടുകയായിരുന്നു.