സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഭാര്യക്ക് ചികിത്സാ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് 3 ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ്  ധനസഹായം അനുവദിച്ചത്.

രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോണ്‍സന് ചികിത്സാ സഹായം അനുവദിച്ചത്. ജോണ്‍സണ്‍ മാഷിന്റേയും മക്കളായ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

 

Tags :
cm johnson മുഖ്യമന്ത്രി ദുരിതാശ്വാസ നിധി ധനസഹായം