സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം

പുല്‍വാമ: ജമ്മു കാശ്മിരിലെ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. പന്‍സ് ഗാം ഗ്രാമത്തിലുള്ള ക്യാമ്പിന് നേരെ ഒരു സംഘം ഭീകരര്‍ നിറയൊഴിക്കുകയും തുടർന്ന് സൈന്യം നിറയൊഴിക്കുകയുമായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണ്.

Read Also: കവര്‍ച്ചയ്‌ക്കെത്തിയ സംഘം വീട്ടമ്മയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : രണ്ട് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം സുന്‍ജുന്‍വാനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പ് ഇന്ത്യ പാകിസ്ഥാന് നല്‍കിയിരുന്നു.