തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.71 രൂപയും ഡീസലിന് 68.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43 രൂപയുമാണ് ഇന്നത്തെ വില. നേരത്തെ കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന വില കഴിഞ്ഞ അഞ്ച് ദിവസമായി കുറയുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ക്രൂഡ് ഓയിലിനു അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ചതോടെ നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിറുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിൽ ഓരോ ദിവസവും വില നിര്‍ണയിക്കുന്നത് മാറ്റി പഴയതുപോലെ വില ദ്വൈവാരമായി നിര്‍ണയിക്കുന്ന രീതി പുന:സ്ഥാപിക്കുന്നതിനെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിന് സർക്കാർ ഒരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിനു 68.53 രൂപയും ഡീസലിന് 58,70 രൂപയുമായിരുന്നു അന്നത്തെ വില.
Read also ;ഇന്ധനവിലയില്‍ കുറവ്