ഗുവാഹത്തി > ഐഎസ്എല്ലിലെ അവസാനപടിക്കാരുടെ പോരിൽ ഡൽഹി ഡൈനാമോസിന് ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ മൈതാനത്തിൽ ഡൽഹി ഒറ്റഗോളിന് തോൽപ്പിച്ചു. ഇടവേളയ്ക്കുശേഷം പകരക്കാരൻ കാലു ഉച്ചെ ഡൽഹിയുടെ വിജയഗോൾ നേടി. ജയത്തോടെ ഡൽഹിക്ക് 14 കളിയിൽ 11 പോയിന്റായി. ഒരു കളി കൂടുതൽ കളിച്ച വടക്കുകിഴക്കന്മാർക്ക് അത്രതന്നെ പോയിന്റാണ്.
ഇന്ന് എഫ്സി ഗോവയും ചെന്നൈയിൻ എഫ്സിയും തമ്മിലാണ് മത്സരം.