സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് : സംഭവദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടു

ന്യൂഡല്‍ഹി : സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുറപ്പായി. ഒന്നാംപ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ. സംഭവ ദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ . മറ്റുപ്രതികളുടെ ഹര്‍ജി 19,24 തീയതികളില്‍ പരിഗണിക്കും .