ഭോപ്പാൽ > മധ്യപ്രദേശിൽ മദ്യം നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി ജയന്ത് മല്ലയ പറഞ്ഞു. മദ്യം പൂർണമായും നിരോധിക്കുമെന്ന് സർക്കാർ പറഞ്ഞതായ വാർത്തകൾ അദ്ദേഹം നിഷേധിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ബോധവൽക്കരണ ക്ലാസുകൾ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലേത് പോലെ മധ്യപ്രദേശിൽ മദ്യം പൂർണമായും നിരോധിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ധനമന്ത്രി നയം വ്യക്തമാക്കിയത്. നർമദ നദീതീരത്തുനിന്ന് എല്ലാ മദ്യശാലകളും എടുത്തുമാറ്റുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.