ഷാങ്ഹായ്: രണ്ടു കൊള്ളക്കാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിസി ടിവിയില്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടിയൊക്കെ വെച്ച് വളരെ ആസൂത്രിതമായാണ് ഇവർ മോഷണത്തിന് എത്തിയത്. കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തുകടക്കാനായിരുന്നു പദ്ധതി. മുന്നിൽ നിന്ന കള്ളൻ എറിഞ്ഞ കല്ല് കൃത്യം ചില്ലിൽ തന്നെ കൊണ്ട് ചില്ല് പൊട്ടി. പിന്നില്‍ നിന്നവന്റെ ഏറ് അബദ്ധത്തില്‍ കൊണ്ടത് മുന്നില്‍ നിന്ന മറ്റേ കള്ളന്റെ തലയ്ക്കാണ്. അവന്‍ ബോധം കെട്ട് നിലത്തു വീണത്തോടെ ഒട്ടും സമയം കളയാതെ അവനെ താങ്ങിയെടുത്ത് എറിഞ്ഞ കള്ളന്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.
വീഡിയോ കാണാം;