തൃപ്പൂണിത്തുറ: സിപിഐയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന വീണ്ടും സിപിഐയിലേക്കു മാറിയ ആളിന് ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇ.ജി.സോമനെ ആണ് ബുധനാഴ്ച വൈകുന്നേരം പെട്ട ജംഗ്ഷനിലെ ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു ചമ്പക്കരയില്‍ ഗുണ്ടാ സംഘത്തലവന്റെ നേതൃത്വത്തില്‍ ആക്രമണം. ചായ കുടിച്ചിറങ്ങിയ സോമനെ ഒരു പ്രകോപനവുമില്ലാതെ ചമ്പക്കരയില്‍ പതിനെട്ടര കമ്പനികള്‍ എന്നറിയപ്പെടുന്ന ഗുണ്ടാ സംഘമാണ് ആക്രമിച്ചതെന്നാണ് ഇയാൾ പറയുന്നത്.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് തനിക്കു വധ ഭീഷണി ഉണ്ടെന്നു കാണിച്ചു സോമന്‍ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സോമൻ പറയുന്നു. സിപിഐ കാരനായ സുഭാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവ പര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സതീശന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം എന്ന് സോമൻ പറയുന്നു. മരട് പോലീസ് അന്വേഷണം ആരംഭിച്ചു.