Top
15
Thursday, February 2018
About UsE-Paper

കോമൺവെൽത്ത് ഗെയിംസ്: ദിപ പിന്മാറി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിന്മാറി. കാൽമുട്ടിന് അപകടകരമായി പരിക്കേറ്റ ദിപ സുഖംപ്രാപിച്ചു വരുന്നതേയുള്ളൂ. കഴിഞ്ഞവർഷമാണ് ദിപയ്ക്ക് പരിക്കേറ്റത്. ആഗസ്തിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ദിപ മത്സരിക്കുമെന്ന് കോച്ച് ബിശ്വേസ്വർ നന്ദി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസ് ഏപ്രിൽ നാലുമുതൽ 15 വരെയാണ്. ഗോൾഡ് കോസ്റ്റാണ് വേദി.

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വനിതാ ഇന്ത്യൻ ജിംനാസ്റ്റിക്  താരമാണ് ദിപ. റിയോ ഒളിമ്പിക്സിൽ നാലാമതെത്താനും ദിപയ്ക്ക് കഴിഞ്ഞു. വാൾട്ട് ഇനത്തിലായിരുന്നു നേട്ടം. തുടർന്ന് പരിശീലനത്തിനിടെയാണ് ഈ ഇരുപത്തിനാലുകാരിക്ക് പരിക്കേറ്റത്.

Categories