പ്രണയദിനത്തില്‍ കാമുകന് യുവതിയുടെ സഹോദരന്റെ വക ഇടിയോടിടി

ഇരിങ്ങാലക്കുട: ഇന്നലെ ഏവരും പ്രണയദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. മനസില്‍ ഒളിപ്പിച്ച പ്രണയം തുറന്ന് പറയാനുള്ള ദിവസം കൂടി ആയിരുന്നു ഇത്. ഇത്തരത്തില്‍ പ്രണയം തുറന്ന് പറഞ്ഞതിന് കാമുകന് മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. യുവതി പ്രണയം നിഷേധിക്കുകയും കാമുകനെ യുവതിയുടെ സഹോദരന്‍ മര്‍ദിക്കുകയുമായിരുന്നു. ഇരിങ്ങാലക്കുട ബസ്റ്റാന്റിന് സമീപമാണ് സംഭവം.

സെന്റ് ജോസഫ്‌സ് കോളജ് വിദ്യാര്‍ഥിനിയോടാണ് കണ്ണൂര്‍ സ്വദേശിയും ഇരിങ്ങാലക്കുടയില്‍ കച്ചവടം നടത്തുന്നതുമായ യുവാവ് പ്രണയം തുറന്ന് പറഞ്ഞത്. എന്നാല്‍, പ്രണയം നിരസിച്ച യുവതി സഹോദരനെ വിവരം അറിയിച്ചു. സഹോദരനെത്തി യുവാവിനെ മര്‍ദിക്കുകയായിരുന്നു.

സഹോദരനെ ഓടിയ യുവാവിനെ മാല മോഷ്ടിച്ച് ഓടുകയാണ് എന്ന് ആരോ പറഞ്ഞതിവന്റെ പേരില്‍ നാട്ടുകാര്‍ പിടികൂടി മര്‍ദിക്കുകയായിരുന്നു. സമീപത്തെ എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ബഹളം കേട്ട് ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. പിന്നീട് പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല