ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഒത്തുതീർപ്പായി. ബിനോയ് തന്നെയാണ് വിവരം പുറത്തുവിട്ടത്. പരാതിക്കാരനായ മർസുഖി കേസ് പിൻവലിച്ചുവെന്നാണ് വിവരം. പണം നൽകാതെയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നും ബിനോയ് കോടിയേരി പറഞ്ഞു. യാത്രാവിലക്ക് മാറ്റുന്നതിനായുള്ള അപേക്ഷ കോടതിൽ സമർപ്പിച്ചു. വിലക്ക് മാറിയാലുടൻ താൻ കേരളത്തിലേക്ക് തിരിക്കുമെന്നും ബിനോയ് പറഞ്ഞു.