കുവൈത്ത് സിറ്റി > കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ അഞ്ചിന്റെ സോക്കര്‍ ലീഗ് മാസ്റ്റേഴ്‌സ് ലീഗ് ഫൈനലുകള്‍ വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
കഴിഞ്ഞ രണ്ടു മാസക്കാലമായി കുവൈത്തില്‍ ആവേശമായ അന്തര്‍ ജില്ലാഫുട്‌ബോളിന് ഇതോടെ പരിസമാപ്തിയാകും. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ എംഫാഖ് മലപ്പുറം ട്രാസ്‌ക് തൃശൂരിനെ നേരിടുമ്പോള്‍ സോക്കര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ കെഡിഎഫ്എ കോഴിക്കോട് എംഫാഖ് മലപ്പുറവുമായി ഏറ്റുമുട്ടും. കോഴിക്കോട് തിരുവനന്തപുരത്തെയും മലപ്പുറം തൃശൂരിനെയും ട്രൈബക്കറില്‍ പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിനായി വെള്ളിയാഴ്ചഇറങ്ങുന്നത്.
മാസ്റ്റേഴ്‌സ് ലൂസേഴ്സ് ഫൈനലില്‍ കെഡിഎഫ്എ കോഴിക്കോട് മായിസ് എറണാകുളത്തെ നേരിടുമ്പോള്‍ സോക്കര്‍ ലീഗില്‍ ട്രാസ്‌ക് ത്രിശൂര്‍ തിരുവനന്തപുരത്തെ നേരിടും. പ്രവാസി ആരധകര്‍ ആവേശത്തോടെയാണ് അയല്‍ക്കാര്‍ തമ്മിലുള്ള സ്വപ്നഫൈനലിനെ കാണുന്നത്. മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെഫാക് ഭാരവികള്‍ അറിയിച്ചു.