കോലഞ്ചേരി > പ്ലസ്വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പുത്തൻകുരിശിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ശിവനെ(52) പുത്തൻകുരിശ് പൊലീസ് അറസ്റ്റ്ചെയ്തു. ഇയാൾ ഇടുക്കി സ്വദേശിയാണ്.
കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ശിവൻ തന്റെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവീണ കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അഞ്ചുമാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്.
തുടർന്ന് ബാലാവകാശ കമീഷനിൽ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്ത് പുത്തൻകുരിശ് പൊലീസിനു കൈമാറി. കുട്ടിയുടെ രണ്ടാനച്ഛൻ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ റിമാൻഡിലാണ്.