Top
15
Thursday, February 2018
About UsE-Paper

സിപിഐ എം നിർമിച്ചുനൽകുന്ന 30 വീടുകളിൽ ആദ്യത്തേത് പൂർത്തിയായി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


കൊച്ചി > സിപിഐ എം പ്ര വർത്തകരുടെ സന്നദ്ധതയിലും ശ്രമദാനത്തിലും ഒരുമാസംകൊണ്ട് സുമയ്ക്ക് ലഭിച്ചത് അടച്ചുറപ്പുള്ള സുരക്ഷിതഭവനം. സിപിഐ എം 22‐ാം പാർടി കോൺഗ്രസിന്റെ ഭാഗമായി ജില്ലയിൽ നിർമിച്ചുനൽകുന്ന 30 വീടുകളിൽ ആദ്യത്തേതാണ്് തൃക്കാക്കരയിൽ പൂർത്തിയായത്.

ചിറ്റേത്തുകര കണ്ണങ്കേരി പരേതനായ ചന്ദ്രന്റെ ഭാര്യ സുമയ്ക്കാണ് വീടു നൽകുന്നത്. ആകെയുള്ള 1.70 സെന്റ് ഭൂമിയിലെ ഷീറ്റ്മേഞ്ഞ വീട്ടിൽ രണ്ടു പെൺമക്കൾക്കൊപ്പമാണ് സുമ താമസിക്കുന്നത്. ഇവർക്കായി 750 ചതുരശ്രയടിയുള്ള ഇരുനില വീടാണ് കളമശേരി ഏരിയ കമ്മിറ്റി നിർമിച്ചത്. 40 ദിവസംകൊണ്ടാണ് വീടു പൂർത്തിയാക്കിയതെന്ന് കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചിറ്റേത്തുകരയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി രാജീവ് വീടിന്റെ താക്കോൽ സുമയ്ക്ക് നൽകും.

ജില്ലയിൽ നാലു വീടുകളുടെ നിർമാണംകൂടി പൂർത്തീകരിച്ചു കഴിഞ്ഞു. മറ്റു വീടുകളും പാർടി കോൺഗ്രസിനുമുമ്പ് പൂർത്തിയാക്കും.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് വീട് നിർമിച്ചുനൽകുമെന്ന്് സിപിഐ എം പ്രഖ്യാപിച്ചത്. ജനുവരി എട്ടിന് മുതിർന്ന നേതാവ് കെ എൻ രവീന്ദ്രനാഥാണ് ശിലാസ്ഥാപനം നടത്തിയത്.