Top
15
Thursday, February 2018
About UsE-Paper

ചെന്നൈയിൽ പൂച്ചകളെ കൊന്ന് 'മട്ടൺ ബിരിയാണി'യാക്കി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


ചെന്നൈ > വീടുകളിൽനിന്ന് കുട്ടത്തോടെ പൂച്ചകളെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൂച്ചകൾ പലതും നഗരത്തിലെ തട്ടുകടകളിലെ 'മട്ടൺ ബിരിയാണി'യായി. തട്ടുകടകളിൽ മട്ടൺ ബിരിയാണിയെന്ന പേരിൽ നൽകിയിരുന്നത് പൂച്ച ഇറച്ചിയായിരുന്നു.
കൂട്ടത്തോടെ പൂച്ചകളെ കാണാതാകുന്നെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയും പൊലീസും നടത്തിയ അന്വേഷണത്തിലാണ് നരിക്കുറവ വിഭാഗത്തിൽപെട്ട നാടോടികൾ പൂച്ചയെ പിടികൂടി തട്ടുകടകൾക്ക് വിൽക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. ഇവരിൽ നിന്ന് 40ലധികം പൂച്ചകളെയും കണ്ടെത്തി. 20 വർഷമായി ഇവർ പൂച്ചകളെ പിടികൂടി വിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.