പൊതുവഴിയില്‍ മൂത്രമൊഴിച്ച് ആരോഗ്യ മന്ത്രി; ചിത്രം വൈറലാകുന്നു

ജയ്‌പൂർ: മതിലില്‍ പരസ്യമായി മൂത്രമൊഴിച്ച രാജസ്ഥാൻ ആരോഗ്യ മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവത്തിൽ മാത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

സ്വച്ഛ് ഭാരത് പ്രകാരം മുനിസിപ്പാലിറ്റിയെ മാലിന്യ മുക്തമാക്കി ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടാനായി ജയ്‌പൂർ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശ്രമിക്കുന്നതിനിടയിലാണ് മന്ത്രി പരസ്യമായി മൂത്രമൊഴിച്ച്‌ വിവാദം ശ്രഷ്ടിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി മാലിന്യ മുക്തമാക്കുന്നതിന് റോഡ് സൈഡുകളില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് 200 രൂപ ഫൈനും ഏര്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്നും, സംഭവം അത്ര ഗൗരവമായി കാണേണ്ട ഒരു കാര്യമല്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

read more:ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘം? ഇ പി ജയരാജന്റെ പി എ യെ ചോദ്യം ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ്