Top
15
Thursday, February 2018
About UsE-Paper

സിപിഐഎം സംസ്ഥാന സമ്മേളനം; ദീപശിഖാ പ്രയാണം തുടങ്ങി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ കൊളുത്താനുള്ള ദീപശിഖാറാലി പ്രയാണം തുടങ്ങി. പാറശാല ആനാവൂരിലെ സ. നാരായണന്‍നായര്‍ സ്മാരകത്തില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രയാണം തുടങ്ങിയത്. സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി നയിക്കുന്ന റാലി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്‌തു.

വെള്ളിയാഴ്‌ച രാവിലെ കാസര്‍ഗോഡ് പൈവെളികയില്‍ നിന്നാരംഭിയ്ക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം പൈവെളിക രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ നിര്‍വഹിക്കും. രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള പ്ലക്കാര്‍ഡുകളും പതാകയും വഹിച്ചായിരിക്കും അത്ലറ്റുകള്‍ നീങ്ങുക.

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുമായുള്ള ജാഥ 17ന് പകല്‍ ഒന്നിന് കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പ്രയാണം തുടങ്ങും. സംസ്ഥാന സെക്രട്ടറിയറ്റംഗം എംവി ഗോവിന്ദന്‍ ലീഡറായ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനസെക്രട്ടറിയറ്റയംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ഫെബ്രുവരി 19ന് ആരംഭിക്കുന്ന കൊടിമര ജാഥ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.