കപ്പല്‍ശാല അപകടം : അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഡിജി ഷിപ്പിംഗ്

കൊച്ചി: കൊച്ചി കപ്പൽശാലയിൽ കഴിഞ്ഞ ദിവസം കപ്പലിലുണ്ടായ സ്‌ഫോടനം ഒഴിവാക്കാൻ കഴിയുന്നതായിരുന്നെന്ന് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് പറഞ്ഞു. സുരക്ഷാ പരിശോധനയിൽ ഉണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരം വാതക ചോർച്ചയും പരിശോധിക്കാനുള്ള സംവിധാനം ഷിപ്പ് യാർഡിലുണ്ടെന്നും ഷിപ്പിംഗ് ‌ഡി.ജി പറഞ്ഞു.