
കൊച്ചി > 'ഒരു അഡാര്‍ ലൌ' സിനിമയിലെ പാട്ട് തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പാട്ടിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.
പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. റിലീസിന് മുമ്പ് പുറത്തിറക്കിയ പാട്ടും വീഡിയോയും ഇസ്ളാം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്കാണിച്ച് ചിലര്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച നടി പ്രിയ പ്രകാശ് വാര്യര്‍ക്കും ഒമറിനുമെതിരെയായിരുന്നു പരാതി.
യൂടൂബില്‍നിന്ന് പാട്ട് തല്‍ക്കാലം പിന്‍വലിക്കില്ല. സിനിമയില്‍നിന്നു ഒഴിവാക്കണോയെന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും വ്യക്തമാക്കി.