ക്യാന്‍സര്‍ രോഗികള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍

ക്യാന്‍സര്‍ പോലുള്ള മാരക രോഗബാധിതരുടെ കാര്യങ്ങളില്‍ ഒട്ടേറെ മുന്‍കരുതല്‍ ആവശ്യമാണ്. ക്യാന്‍സര്‍ ബാധിതര്‍ക്ക് ഭക്ഷണത്തോടുള്ള താല്‍പര്യം കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചികിത്സക്ക് മുമ്പും ശേഷവും ഇവര്‍ക്ക് നല്ല ഭക്ഷണം നിര്‍ബന്ധമാണ്. അത്തരം അസുധബാധിതര്‍ക്കു കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ ഇതാ:

1. ഈ പച്ചക്കറികള്‍ കഴിക്കാം

തക്കാളി, കാരറ്റ്, മത്തങ്ങ, പീച്ച് പഴം, മധുരമുള്ളങ്കി തുടങ്ങിയവ കാന്‍സര്‍ രോഗികള്‍ക്ക് നല്ലതാണ്. ഇവ വിറ്റാമിന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. തക്കാളി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗികള്‍ക്ക് നല്ലതാണ്. കോളിഫ്‌ളവര്‍, കാബേജ് എന്നിവയും കഴിക്കാം. കൂടുതല്‍ രോഗാതുരനാകുന്നതിന് ഈ പച്ചക്കറി, പഴവര്‍ഗങ്ങള്‍ പ്രതിരോധിക്കുന്നു.

2. പഴവര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം

ഓറഞ്ച്, ഏത്തപ്പഴം, കിവി, പീച്ച് പഴം, സ്‌ട്രോബറി, മാങ്ങ, സബര്‍ജന്‍ പഴം എന്നിവ കഴിക്കാം. ഇതുവഴി വിറ്റാമിന്‍, ഫൈബര്‍ എന്നിവ കൂടുതലായി ലഭിക്കുന്നു. പേരയ്ക്ക, വെണ്ണപ്പഴം, ആപ്രിക്കോട്, അത്തിപ്പഴം എന്നിവയും ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

3. അരി, ഗോതമ്പ് ഭക്ഷണങ്ങള്‍

അരി ഭക്ഷണം, ന്യൂഡില്‍സ്, ചപ്പാത്തി, ഗോതമ്പ് ബ്രഡ് തുടങ്ങിയവ കഴിക്കാം. ഓട്‌സ്, ചോളം, ഉരുളക്കിഴങ്ങ്, പാലുല്‍പ്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും കാന്‍സര്‍ രോഗികള്‍ക്ക് കഴിക്കാം. തേന്‍ മിതമായ രീതിയില്‍ കഴിക്കുന്നത് അണുബാധ തടയാന്‍ സഹായിക്കും.

4. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

അമിതമായി പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള ഭക്ഷണവും ഒഴിവാക്കണം. ഓയില്‍ ഭക്ഷണങ്ങള്‍, സംസ്‌ക്കരിച്ച ചുവന്ന മാംസം, മദ്യം, അച്ചാറുകള്‍, ജാം എന്നിവ ഒഴിവാക്കേണ്ടതാണ്.