അര്‍പണ്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി >  അര്‍പ്പണ്‍ കുവൈറ്റ് 2018 പ്രവര്‍ത്തന വര്‍ഷത്തെ  വാര്‍ഷിക പൊതുയോഗം  സാല്‍മിയ സോപാനം ഹാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് സുരേഷ് കെ പി അധ്യക്ഷന്‍ ആയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഗണേഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടു റിപ്പോര്‍ട്ടുകളും പൊതുയോഗം അംഗീകരിച്ചു.

 2018 ലെ ഭാരവാഹികളായി സുരേഷ് കെ പി (പ്രസിഡന്റ്), മഹാദേവന്‍ (വൈസ് പ്രസിഡന്റ്), വെങ്കട്ട്കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് എബ്രഹാം (ട്രഷറര്‍), കെ നാഗരാജന്‍ (പബ്ലിക് റിലേഷന്‍), കലാ മോഹന്‍ (ആര്‍ട്‌സ്), സജീവന്‍ (ജോയിന്റ് സെക്രട്ടറി), പ്രശാന്ത് കെ പി (ജോയിന്റ് ട്രഷറര്‍), എന്നിവരെ യോഗം തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയി രാമമൂര്‍ത്തി,  മുഹമ്മദ് റാഫി പടിയത്ത്, അനില്‍ ആറ്റുവ,എസ് പി ഗണേഷ്, സുരേഷ് സദന്‍, ശ്രീനാഥ് എം ആര്‍,  ചാരുദത്തന്‍  എന്നിവരും, വനിതാ വിഭാഗം കണ്‍വീനര്‍ ആയി ലത മഹാദേവനും ജോയിന്റ് കണ്‍വീനര്‍ ആയി രതി രാമമൂര്‍ത്തിയും തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ ഉപദേശക സമിതി മെംബേര്‍സ് ആയി കൃഷ്ണന്‍ കെ പിള്ള (ഉപദേശക സമിതി ചെയര്‍മാന്‍), മോഹന്‍ കെ അയ്യര്‍, സാം സി വിളനിലം എന്നിവരെ ഐക്യകണ്ടേന തിരങ്ങെടുത്തു.
 

Tags :
Arpan kuwait അര്‍പ്പണ്‍ കുവൈറ്റ്