മുഹമ്മദ് അമീന് അന്ത്യാഞ്ജലി

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


കൊൽക്കത്ത > മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സിപിഐ എം മുൻ പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന മുഹമ്മദ് അമീന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പകൽ പതിനൊന്നോടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ ബിമൻ ബസുവും, സൂര്യകാന്ത് മിശ്രയുമടക്കമുള്ള മുതിർന്ന നേതാക്കളും ആയിരക്കണക്കിനു പാർടി പ്രവർത്തകരും ബഹുജന സംഘടനാ പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.
 
ഒരു മണിക്കൂറിലധികം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ അണമുറിയാതെ പാർടിപ്രവർത്തകർ കാത്തുനിന്നു. സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് നിയമസഭയിലെത്തിച്ച മൃതദേഹത്തിൽ നിയമസഭാ അംഗങ്ങളും രാഷ്ട്രീയപ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. ചണത്തൊഴിലാളി യൂണിയൻ ഓഫീസിലും പൊതുദർശനത്തിന് വച്ചു.

അതിനുശേഷം മുഹമ്മദ് അമീൻ നിയമസഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട സിത്താഗ്ര മണ്ഡലത്തിലേക്ക് കൊണ്ടുപോയി. സിത്താഗ്രയിൽ പൊതുദർശനത്തിനുശേഷം ആലംബസാറിലെ ബസാർഗർ പള്ളിയിലെ കബർസ്ഥാനിൽ കബറടക്കി.

Tags :
condolence muhammed amin മുഹമ്മദ് അമീന്‍