Top
14
Wednesday, February 2018
About UsE-Paper

ടോംഗയിൽ ‘ഗിത’ ചുഴലി: വൻനാശം

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


വെല്ലിങ്ടൺ > ഗിത ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ടോംഗ തലസ്ഥാനമായ നുകുഅലോഫയിൽ വൻ നാശം. പാർലമെന്റ് കെട്ടിടമടക്കം സ്ഥാപനങ്ങളും നിരവധി വീടും തകർന്നു. കഴിഞ്ഞദിവസം അർധരാത്രിയിലാണ് പസഫിക് ദ്വീപസമൂഹത്തിൽ ഗിത ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപേർക്ക് പരിക്കേറ്റു. 5700 പേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വൈദ്യുതബന്ധവും ശുദ്ധജലവിതരണവും താറുമാറായി.  ചൊവ്വാഴ്ച വൈകി ഗിത ചുഴലിക്കാറ്റ് ഫിജിയുടെ തെക്കൻ ദ്വീപ് തീരത്തേക്ക് കടന്നിട്ടുണ്ട്. കാറ്റഗറി 6ൽ പെടുത്തിയ തീവ്ര ചുഴലിക്കാറ്റാണ് ഗിത.