
തിരുവനന്തപുരം> ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവർത്തകനും കെജിടിഎ സ്ഥാപകനേതാവുമായ കരമന നെടുങ്കാട് സംഗത്തിൽ പി കെ ഗംഗാധരൻ പിള്ള (89 ) അന്തരിച്ചു. 1957 ൽ കമ്മ്യുണിസ്റ്റ് പാർട്ടി ചിറയിൻകീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ കമ്മ്യുണിസ്റ് ജനറൽ സെക്രട്ടറിയുമായിരുന്നു .
പരേതയായ ഡി ഇ ഓ സൗദാമിനി തങ്കച്ചിയാണ് ഭാര്യ. ജി എസ് ബൈജു ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേവസ്വം ബോർഡ്) ടെലിവിഷൻ അവതാരകൻ അശ്വമേധം ഫെയിം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് , ജി എസ് അജിത് എന്നിവർ മക്കളുമാണ്