ജിയോയെ കടത്തിവെട്ടാന്‍ തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി രംഗത്ത്. ഈ പ്ലാനിലൂടെ വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും വെറും 999 രൂപയ്ക്ക് ലഭിക്കും.

read also: ജിയോയുടെ വെല്ലുവിളി നേരിടാന്‍ ബിഎസ്എന്‍എല്‍ മൈക്രോമാക്‌സ് കമ്പനിയുമായി ചേര്‍ന്ന് പുതിയ ഫോണ്‍ നല്‍കുന്നു

ഇത്തരമൊരു ഓഫറുമായി ആദ്യമായാണ് ബിഎസ്എന്‍എല്‍ വരുന്നത്. ഇത് ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണ്. ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ ഓഫര്‍ നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ലഭിക്കും.