ഡൽഹിയിൽ പള്ളി കത്തിച്ചത് സഭയിലുള്ളവർ തന്നെ: കത്തിച്ചതിന്റെ പിന്നിലെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി സഭാ വിശ്വാസി

ഡൽഹി : ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിച്ചതിനു പിന്നിൽ സഭാ വിശ്വസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ.2014 നവംബർ 30നാണ് ഡൽഹി ദിൽഷാദ് ഗാർഡനിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി കത്തിയത്. വർഗീയ കലാപം സൃഷ്ടിക്കുന്നതിനു വേണ്ടി ഹൈന്ദവ സംഘടനകൾ പള്ളി കത്തിക്കുകയായിരുന്നുവെന്നാണ് സഭാ നേതൃത്വവും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ആരോപണം ഉന്നയിച്ചത്.

എന്നാൽ പള്ളി കത്തിക്കലിലേക്ക് എത്തിയത് സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഭാ വിശ്വാസിയായ സെബാസ്റ്‍റ്യൻ ജോസഫ് രംഗത്തെത്തി.അഴിമതി ആരോപണങ്ങൾ മൂടിവെയ്ക്കുന്നതിന് വേണ്ടി ആരോപണ വിധേയർ തന്നെ പള്ളി കത്തിച്ചുവെന്നാണ് അഴിമതി ചോദ്യം ചെയ്ത സഭാ വിശ്വാസിയായ സെബാസ്റ്റ്യൻ ജോസഫ് വ്യക്തമാക്കുന്നത്.

പള്ളിക്കായി വാങ്ങിയ ഭൂമിയിൽ സാമ്പത്തിക അഴിമതി ഉണ്ടെന്ന ആരോപണം ഒരു വിഭാഗം ഉന്നയിച്ചു. ഇതിനെക്കുറിച്ച് അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരാതിക്കാരെ പള്ളിക്കെതിരായി പ്രവർത്തിക്കുന്നവരെന്ന് മുദ്ര കുത്തുകയായിരുന്നു അന്ന് ചെയ്തത്. അന്ന് സംശയം ഉണ്ടായില്ലെങ്കിലും സംഭവത്തിന് ശേഷം രൂപതയിലെ വൈദികരെ സ്ഥലം മാറ്റിയതും തുടർന്ന് ഇപ്പോഴുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതുമാണ് തീ വെച്ചതിലേക്ക് സംശയം എത്താൻ കാരണം.

അങ്കമാലി അതി രൂപതയിലെ ഭൂമി തട്ടിപ്പിൽ ആരോപണ വിധേയനായ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടം ആ സമയത്ത് ഡൽഹി രൂപതയുടെ വികാരി ജനറൽ ആയിരുന്നുവെന്നതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുവന്ന് സെബാസ്ട്യൻ ജോസഫ് ജനം ടി വി യോട് പറയുന്നു. അതേസമയം സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കിയത്.