രാജ്യത്തെ സ്ഫോടന പരമ്പരകളുടെ സൂത്രധാരൻ പിടിയിൽ

ഗുജറാത്തില്‍ ഉള്‍പ്പെടെ നിരവധി സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിഫ് ഖാന്‍ പിടിയില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ജുനൈദിനെ പിടികൂടിയത്. 2008ലെ ബാട്ല ഹൗസ് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഇയാള്‍ പിന്നീട് ഒളിവിലായിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ അബ്ദുള്‍ ഖുറേഷി നേരത്തെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് ആരിഫ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപയും ഡല്‍ഹി പോലീസ് അഞ്ചു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു.