തന്റെ രാഷ്ട്രീയത്തിലെ കറുപ്പ് പ്രതിനിധാനം ചെയ്യുന്നത് ഇവയൊക്കെ; കമൽ ഹാസൻ

‘എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കുമെന്ന് നടനും സംവിധായകനുമായ കമൽ ഹാസൻ. തനിക്ക് കാവി നിറം വ്യാപിക്കുന്നതിൽ അത്യധികം ആശങ്കയുണ്ട്. രാജ്യത്തിനു ഭീഷണിയാണ് ഹിന്ദുത്വ തീവ്രവാദമാണെന്നും അതേക്കുറിച്ചു പരാതി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയത്തിലെ കറുപ്പ് ദ്രാവിഡൻ സംസ്കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും. തമിഴരായ ‍ഞങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ലെന്നും’ ബോസ്റ്റണിലെ ഹാവാർഡ് സർവകലാശാലയിൽ ദേശീയ മാധ്യമത്തോടു സംസാരിക്കവെ കമൽഹാസന്‍ പറഞ്ഞു.

read also: തിരഞ്ഞെടുപ്പിൽ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി കമൽഹാസൻ

‘ഒരു ഹിന്ദു വിരോധിയോ അവർക്കെതിരോ അല്ല താൻ. കാവിനിറത്തിൽ അധിഷ്ഠിതമാണ് രജനീകാന്തിന്റെ രാഷ്ട്രീയമെങ്കിൽ അദ്ദേഹവുമായി സഖ്യത്തിലേർപ്പെടില്ല. താൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത് പത്തിരുപത് വർഷങ്ങൾക്കു മുൻപാണ്. എന്നാൽ അതു സംബന്ധിച്ചൊരു അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. തമിഴ്നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. തന്റെ ആഗ്രഹം മുഖ്യമന്ത്രിയാകാനല്ല, ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണെന്ന് കമൽ വിശദീകരിക്കുന്നു.