LATEST UPDATE: അഡാര്‍ ലവ് ഗാനം പിന്‍വലിക്കില്ല |
കൊച്ചി•പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രാജ്യത്തിനകത്തും പുറത്തും തരംഗമായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം യൂ ട്യൂബില്‍ നിന്നും പിന്‍വലിക്കും. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം അറിയിച്ചത്. ആരുടെയും മതവികാരം വ്രണപ്പെടുത്താനില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ചിലര്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കുകയും സംവിധായകന്‍ ഒമര്‍ ലുലു, നടി പ്രിയ വാര്യര്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.