വെല്ലിങ്ടൺ > ത്രിരാഷ്ട്ര ട്വന്റി 20യിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് ജയം. 12 റണ്ണിനാണ് ജയം. ആദ്യം ബാറ്റ്ചെയ്ത ന്യൂസിലൻഡ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 196 റണ്ണെടുത്തു. കെയ്ൻ വില്ല്യംസണിന്റെയും (46 പന്തിൽ 72) മാർട്ടിൻ ഗുപ്റ്റില്ലിന്റെയും (40 പന്തിൽ 65) ബാറ്റിങ് മികവാണ് ന്യൂസിലൻഡിന് മികച്ച സ്കോർ ഒരുക്കിയത്. 82 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇവർ നേടിയത്. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന് ഒമ്പതിന് 184 റണ്ണെടുക്കാനേ സാധിച്ചള്ളൂ. ഇംഗ്ലണ്ടിന് നല്ലതുടക്കമാണ് അലക്സ് ഹെയ്ൽസ് (24 പന്തിൽ 47) നൽകിയത്. ഡേവിഡ് മലാനും (40 പന്തിൽ 59) പൊരുതി. ഇവർ പുറത്തായത്തോടെ ഇംഗ്ലണ്ട് ബാറ്റിങ്നിര തകർന്നടിഞ്ഞു. ട്രെന്റ് ബോൾട്ട്, മിച്ചേൽ സാന്റ്നെർ, ഇഷ് സോധി എന്നിവർ രണ്ടുവിക്കറ്റ്വീതം വീഴ്ത്തി. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയാണ് ന്യൂസിലൻഡിന്റെ എതിരാളികൾ. ഓസ്ട്രേലിയ ഫൈനലിലെത്തി.