Top
14
Wednesday, February 2018
About UsE-Paper

16,000 കോടിയുടെ ആയുധ സാമഗ്രികൾ വാങ്ങാൻ അനുമതി

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > ലഘുയന്ത്രത്തോക്കുകളും റൈഫിളും ഉൾപ്പെടെ 16,000 കോടിയോളം രൂപയുടെ ആയുധസാമഗ്രികൾ വാങ്ങാൻ പ്രതിരോധസംഭരണ കൗൺസിൽ അനുമതി നൽകി. 1819 കോടിയുടെ യന്ത്രത്തോക്കുകളും 12,280 കോടിയുടെ റൈഫിളും വാങ്ങും. മൂന്ന് സേനയുടെയും ആവശ്യങ്ങൾക്കായാണ് ഇത്. സംഭരണനടപടികൾ അതിവേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

നാവികസേനയ്ക്കു വേണ്ടി ടോർപിഡോ നിർമിക്കാൻ 850 കോടി രൂപ ചെലവിടാനും തീരുമാനിച്ചു. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് ടോർപിഡോ നിർമിക്കുക.