കൂട്ടുകാരനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു : കൊലപാതക കാരണം എല്ലാവരേയും ഞെട്ടിച്ചു : ഒരു പാതിരാ കൊലപാതക കഥ ഇങ്ങനെ

മുംബൈ: കൂട്ടുകാരനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു . എല്ലാവരേയും ഞെട്ടിക്കുന്നതാണ് കൊലപാതക കാരണം. സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാന സദസാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

അച്യുത് ചൗബേ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യപിക്കാനുള്ള വെള്ളം തീര്‍ന്നപ്പോള്‍ മൂത്രം ഒഴിച്ച് വിസ്‌കി കുടിക്കാന്‍ സുഹൃത്തിനോട് പരിഹാസരൂപേണ അച്യുത് പറഞ്ഞു. ഇതില്‍ പ്രകോപിതനായ സന്ദീപ് ഗവാസ് (27) എന്ന സുഹൃത്ത് അച്യുതിനെ അടിച്ചു കൊല്ലുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നവ്‌നഗര്‍ പോലീസ് സന്ദീപിനെ അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട അച്യുതും സന്ദീപും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ശനിയാഴ്ച രാത്രി മദ്യപിക്കുകയായിരുന്നു. ഞായാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ മദ്യപാന സദസ് നീണ്ടു. പുലര്‍ച്ചയോടെ വെള്ളം തീര്‍ന്നിരുന്നു. വീണ്ടും മദ്യം കഴിക്കാന്‍ വെള്ളം ചോദിച്ച സന്ദീപിനോട് മൂത്രം ഒഴിച്ച് കുടിക്കാന്‍ അച്യുത് പറഞ്ഞു. മറ്റ് സൃഹൃത്തുക്കളും ഇയാളെ കളിയാക്കി. ഇതില്‍ പ്രകോപിതനായ സന്ദീപ് ഒരു തടിക്കഷണം എടുത്ത് അച്യുതിനെ അടിച്ചു കൊല്ലുകയായിരുന്നു.

അച്യുതിന്റെ തലയ്ക്കാണ് അടിയേറ്റത്. ഇടപെടാന്‍ ശ്രമിച്ച വിവേക് സിംഗ് എന്ന സുഹൃത്തിനും മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ അച്യുത് ചോര വാര്‍ന്ന് കിടക്കുന്നത് കണ്ട് മറ്റ് സുഹൃത്തുക്കള്‍ ഉടന്‍ രക്ഷപെട്ടു. ചോര വാര്‍ന്ന് ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.