ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി ഭാഗ്യതാരം തിരിച്ചെത്തുന്നു

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഭാഗ്യ താരം എന്ന വിശേഷണത്തിന് ഉടമയായ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തുന്നു. നേഗി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ നിര്‍ണായക താരമായത് നേഗി ആയിരുന്നു.

Read Also: ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു

പുണെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിൽ പരിക്കേറ്റതോടെയാണ് താരം പിന്നീടുള്ള മത്സരങ്ങൾ കളിക്കാതിരുന്നത്. 17ാം തീയ്യതി നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.