Top
14
Wednesday, February 2018
About UsE-Paper

തപാലിൽ പൊടി; ട്രംപിന്റെ മരുമകൾ ആശുപത്രിയിൽ

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


ന്യൂയോർക്ക് > തപാലിൽ പൊടി ലഭിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്ത പുത്രൻ ഡോണൾഡ് ജൂനിയറിന്റെ ഭാര്യ വനേസ ട്രംപിനാണ് ശാരീരികാസാസ്ഥ്യമുണ്ടായത്. തപാലിൽ ഡോണൾഡ് ജൂനിയറിന്റെ പേരിൽവന്ന കവറിലാണ് പൊടി ഉണ്ടായിരുന്നത്.
എന്നാൽ, അപകടകരമായ ഒന്നും സംഭവിക്കാത്തതിൽ സന്തോഷമുണ്ടെന്ന് ട്രംപ് ജൂനിയർ ട്വീറ്റ്ചെയ്തു.

2001 മുതലാണ് ആന്ത്രാക്സ് ഭീതിപരത്തി തപാൽവഴി വെളുത്ത പൊടി പ്രതിയോഗികൾക്ക് അയക്കുന്നത് വ്യാപകമായത്.