ന്യൂഡല്‍ഹി > മിശ്രവിവാഹത്തെ അനുകൂലിച്ചതിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിന് ബലാത്സംഗഭീഷണി. മതമൗലികവാദികളുടെ കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഷെഹ്ല ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്‌ടിവേറ്റ് ചെയ്‌തു.
മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചതിന് അങ്കിത് സക്‌സനേയെന്ന യുവാവിനെ പെണ്‍വീട്ടുകാര്‍ തല്ലിക്കൊന്ന പശ്ചാത്തലത്തിലായിരുന്നു ഷെഹ്‌ല ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. ഇസ്ലാം മതം സ്വീകരിച്ച ഹാദിയക്ക് ഇഷ്‌ടപ്പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശമുള്ളതുപോലെ ഇസ്ലാം മതത്തില്‍പ്പെട്ട മറ്റ് സ്ത്രീകള്‍ക്കും അവര്‍ക്ക് ഇഷ്‌ടമുള്ളവരെ തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് ഷെഹ്ല പോസ്റ്റില്‍ പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും മിശ്രവിവാഹത്തെ പിന്തുണച്ചു കൊണ്ടുമായിരുന്നു പോസ്റ്റ്.
ഈ പ്രസ്‌താവനക്കെതിരെയാണ് മതമൗലികവാദികള്‍ സൈബര്‍ ആക്രമണം നടത്തിയത്. ഷെഹ്‌ലയ്‌ക്ക് ബലാത്സംഗഭീഷണിയും വിദ്വേഷ സന്ദേശങ്ങളും എത്തി. ഇതിനെ തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഷെഹ്‌ല ഡി ആക്‌ടിവേറ്റ് ചെയ്‌തത്. എന്നാല്‍ ഷെഹ്ലയുടെ പേരിലുള്ള പേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.