അഹമ്മദാബാദ്•വാലെന്റൈന്‍സ് ദിനതിനെതിരെ ആര്‍.എസ്.എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് വൈറലായ “മാണിക്യ മലരായ പൂവി” എന്ന മലയാളം ഗണമെന്ന് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഇതിലൂടെ എല്ലാവരെയും സ്നേഹിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അല്ലാതെ വെറുക്കാനല്ലെന്നും ഇന്ത്യക്കാർ തെളിയച്ചതായും മേവാനി ട്വീറ്റ് ചെയ്തു. എല്ലാവരോടും മനോഹരമായ വീഡിയോ ആസ്വദിക്കാനും മേവാനി പറഞ്ഞു.
ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൽ റൗഫും അഭിനയിച്ച ഗാനരംഗം ഇതിനോടകം രാജ്യത്തിനകത്തും പുറത്തും വൈറലായി മാറിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാളം സിനിമാ ഗാനരംഗം ആഗോളവ്യാപകമായി ജനപ്രീതി നേടുന്നത്.